കാറിലും ഓട്ടോയിലുമായി കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി.

13

കാസര്‍ഗോഡ് ; ബദിയടുക്കയില്‍ ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി. കാറിലും ഓട്ടോയിലുമായി കടത്താന്‍ ശ്രമിച്ച കഞ്ചാ വാണ് എക്സൈസ് പരിശോധനയില്‍ പിടിച്ചത്. കാറില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവും ഓട്ടോയില്‍ നിന്ന് 270 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മറ്റൊരാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. നെക്രാജെ നാരംപാടിയിലെ അബ്ദുള്‍ റഫീഖ്(35) ആണ് അറസ്റ്റിലായത്

എക്സൈസ് സംഘം എത്തിയതോടെ കാറില്‍ നിന്നും ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഓട്ടോയിലുണ്ടായിരുന്നയാളെയും കഞ്ചാവുമാണ് പിടികൂടിയത്. കാറില്‍ നിന്ന് ഓടിരക്ഷപ്പെട്ടയാള്‍ തെക്കില്‍ കുണ്ടടുക്കത്ത് മുഹമ്മദ് ഷെരീഫാണെന്ന് എക്സൈസ് തിരിച്ചറിഞ്ഞു. ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിര്‍ത്തിയിട്ട കാറില്‍ നിന്നും ഓട്ടോറിക്ഷയില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച് വിനുവിന് ലഭിച്ച വിവരം അനുസരിച്ച് നടന്ന വാഹന പരിശോധനയിലായിരുന്നു കഞ്ചാവ് വേട്ട.

NO COMMENTS