കൊല്ലം: ചെമ്മാമുക്ക് സ്വദേശിനി സാവിത്രി (84)യെ യാണ് മകന് സുനില്‍ കുമാർ കൊന്ന് കുഴിച്ച് മൂടിയത്.അമ്മയെ കാണാനില്ലെന്ന് കാട്ടി മകള്‍ നേരത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. സംഭവവുമായി ബന്ധപ്പെട്ട് മകന് സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സുനില്‍ കുമാര്‍ മദ്യപാനിയാണെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.