ഇടുക്കി : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി ആയ ആയുഷ്മാന്‍ ഭാരത് /കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതികാര്‍ഡ് പുതുക്കല്‍ ജില്ലയില്‍ അവസാനഘട്ടത്തിലേക്ക്. ജില്ലയില്‍ ഇതുവരെ 130,000 കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗങ്ങള്‍ ആയി കഴിഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ചിസ്, കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആര്‍എസ്ബിവൈ തുടങ്ങിയവയില്‍ രജിസ്റ്റര്‍ ചെയ്ത് 2019 മാര്‍ച്ച് 31 വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചു കൊണ്ടിരുന്ന എല്ലാ കുടുംബങ്ങളും, 2011 ലെ കേന്ദ്ര സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവര്‍ക്കും പദ്ധതിയില്‍ അര്‍ഹതയുണ്ട്.
ആര്‍എസ്ബിവൈ കാര്‍ഡ് അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ കത്ത്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുമായി ഒരു അംഗം കാര്‍ഡ് പുതുക്കിയാല്‍ മതി. മറ്റ് അംഗങ്ങള്‍ക്കു ചികിത്സ വേണമെങ്കില്‍ കാര്‍ഡില്‍ അവരുടെ പേര് കൂട്ടിച്ചേര്‍ക്കാം. പദ്ധതിയില്‍ ഉള്‍പ്പെടാന്‍ കഴിയാത്തവര്‍ക്ക് കുമളി കുടുംബശ്രീ ഹാള്‍, വണ്ടിപ്പെരിയാര്‍ ലൈബ്രറി ഹാള്‍, പീരുമേട് കുടുംബശ്രീ ഹാള്‍,ഏലപ്പാറ പഞ്ചായത്ത് ഹാള്‍, തൊടുപുഴ താലൂക്ക് ആശുപത്രി, അടിമാലി പഞ്ചായത്ത് ഹാള്‍, നെടുങ്കണ്ടം പഞ്ചയാത്ത് ലൈബ്രറി ഹാള്‍,വാത്തികുടി കുടുംബശ്രീ ഹാള്‍, മൂന്നാര്‍ പഞ്ചയാത്ത് ഹാള്‍, കട്ടപ്പന മുന്‍സിപ്പാലിറ്റി ടൗണ്‍ ഹാള്‍ കൊന്നത്തടി, കബളികണ്ടം കുടുംബശ്രീ ഹാള്‍ എന്നിവിടങ്ങളില്‍ ആഗസ്ത് 31 വരെ കാര്‍ഡ് പുതുക്കാം.
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡോ, പ്രധാന മന്ത്രിയുടെ കത്തോ നഷ്ടപെട്ടുപോയതെങ്കില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് നമ്പര്‍ അറിയുവാന്‍ മേല്‍ പറഞ്ഞ കേന്ദ്രങ്ങളില്‍ റേഷന്‍ കാര്‍ഡുമായി എത്തണം. വിവരങ്ങള്‍ക്ക് ഫോണ്‍ 7306022904