തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 927 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര് മറ്റ് സംസ്ഥാന ങ്ങളില്‍ നിന്നും വന്നവർ.
തിരുവനന്തപുരം- 175 – കൊല്ലം-74 – പത്തനംതിട്ട-91 -ആലപ്പുഴ-46 – കോട്ടയം-54 – ഇടുക്കി-48 , എറണാകുളം-61 -തൃശൂര്‍-41 – പാലക്കാട്-42 – മലപ്പുറം-56 – കോഴിക്കോട്-57 – വയനാട്-28 – കണ്ണൂര്‍-47 കാസര്‍കോഡ്-107,
കൊവിഡ് സ്ഥിരീകരിച്ച് മരണമടഞ്ഞവർ
തൃശൂര്‍ ജില്ലയിലെ വര്‍ഗീസ്(71), മലപ്പുറം ജില്ലയിലെ അബ്ദുല്‍ ഖാദര്‍ (71)
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 61 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 733 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം-164 – കൊല്ലം- 59 – പത്തനംതിട്ട-91 -ആലപ്പുഴ – 35 കോട്ടയം- 45 – ഇടുക്കി- 31 , എറണാകുളം- 57 – തൃശൂര്‍- 15 – പാലക്കാട്- 37 – മലപ്പുറം – 39 – കോഴിക്കോട് – 48 – വയനാട്- 14 – കണ്ണൂര്‍ – 31 കാസര്‍കോഡ്- 105,
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ – 16
16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 3, ആലപ്പുഴ ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ ഒന്നുവീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജവാന്മാര് – 11
തൃശൂര്‍ ജില്ലയിലെ 4 ബിഎസ്എഫ് ജവാന്മാര്ക്കും, 4 കെഎസ്ഇ ജീവനക്കാര്‍ക്കും, ഒരു കെഎല്‍എഫ് ജീവനക്കാര്‍ക്കും, ആലപ്പുഴ ജില്ലയിലെ ഒരു ഐടിബിപി ജവാനും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡിഎസ് സി ജവാനുമാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായി നെഗറ്റീവായവർ – 689
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-121, എറണാകുളം-107, കൊല്ലം-70, കണ്ണൂര്‍-70, തൃശൂര്‍-57, തിരുവനന്തപുരം-51, ആലപ്പുഴ-50, പത്തനംതിട്ട-48, കോട്ടയം-37, കാസര്‍കോഡ്-34, ഇടുക്കി-31, കോഴിക്കോട്-8, പാലക്കാട്-5. ഇതോടെ 9,655 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികില്‍സയിലുള്ളത്. 9,302 പേര് ഇതുവരെ കൊവിഡില്‍ നിന്നുമുക്തി നേടി.
നിരീക്ഷണത്തിലുള്ളവർ 1,56,162
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,162 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ള വരില്‍ 1,47,182 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 8980 പേര് ആശുപത്രികളിലും നിരീക്ഷണത്തി ലാണ്. 1277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 20626 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,72,748 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7492 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,12,714 സാംപിളുകള്‍ ശേഖരിച്ചതില്‍ 1,09,143 സാംപിളുകള്‍ നെഗറ്റീവായി.
ഹോട്ട് സ്പോട്ടുകൾ 29
ഇന്ന് 29 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടൈന്‍മെന്റ് സോണ്‍: 4, 12), കാട്ടാക്കട, (16), വെങ്ങാനൂര്‍ (9), കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാര്‍ഡുകളും), രാമനാട്ടുകര മുന്‍സിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുന്‍സിപ്പാലിറ്റി (31), തൃശൂര്‍ ജില്ലയിലെ വലപ്പാട് (13), എടത്തുരത്തി (9), കൈപ്പമംഗലം (12), മാള (7, 8, 9, 10, 11, 14, 15, 17, 20), കടപ്പുറം (6, 7, 10), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (2, 3), കാമാക്ഷി (10, 11, 12), കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), എറണാകുളം ജില്ലയിലെ നെല്ലിക്കുഴി (എല്ലാ വാര്‍ഡുകളും), കുട്ടമ്ബുഴ (4, 5), ഏഴിക്കര (8, 9), കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ (11), അയ്യന്‍കുന്ന് (14), മുഴുക്കുന്ന് (2), ആലപ്പുഴ ജില്ലയിലെ പുറക്കാട് (18), പുന്നപ്ര നോര്‍ത്ത് (16), നീലംപേരൂര്‍ (1, 2, 3, 4), മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ (3, 7, 8, 9, 10, 11, 12, 13, 15), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (6), കോട്ടയം ജില്ലയിലെ കുറിച്ചി (20) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.