എന്‍ഡോസള്‍ഫാന്‍ പട്ടിണി സമരത്തെ വിമര്‍ശിച്ച്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ

193

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അമ്മമാരും കുട്ടികളും നടത്തുന്ന പട്ടിണി സമരത്തെ വിമര്‍ശിച്ച്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ ദുരിത ബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീംകോടതി വിധിപ്രകാരം അനുവദിച്ച സഹായധനം എല്ലാവര്‍ക്കും നല്‍കുക, ദുരിതബാധിതരുടെ കടം എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സമരം നടത്തുന്നത്.

കഴിഞ്ഞ ജനുവരി 30നാണ് കാസര്‍കോട് നിന്നുള്ള എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ അമ്മമാര്‍ ഏകദിന സത്യാഗ്രഹ സമരം നടത്തിയിരുന്നു. അധികാരികള്‍ കണ്ണു തുറന്നില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സമരം നടത്തിയപ്പോള്‍ ഇരകളുടെ പുനരധിവാസത്തിനായി 50 കോടി രൂപയും കടം എഴുതിത്തള്ളാനായി ഏഴ് കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.

NO COMMENTS