മൂന്ന് വയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

152

കൊച്ചി : അമ്മയുടെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പ്രതിയായ അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പരിക്ക് മര്‍ദ്ദനത്തെത്തുടര്‍ന്ന് ഉണ്ടായതാണെന്ന് പോലീസ് വ്യക്തമാക്കി.

ദിവസങ്ങളായി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. അനുസരണകേട് കാണിക്കുന്നത് കൊണ്ടാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ പറഞ്ഞു. ചട്ടുകം പോലെയുള്ള വസ്തുക്കള്‍കൊണ്ട് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ കുട്ടിയുടെ ശരീരത്തില്‍ ഉണ്ട്. കുട്ടിയുടെ അമ്മ ഝാര്‍ഖണ്ഡ് സ്വദേശിയാണ് അച്ഛന്‍ ബംഗാള്‍ സ്വദേശിയാണ്. ഇവരുടെ നാട്ടിലെ പോലീസുമായി കേരളാ പോലീസ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
മാതാപിതാക്കള്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളും മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അടുക്കളയിലെ സ്ലാബില്‍നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ ആദ്യം നല്‍കിയ മൊഴി.

അതേസമയം ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മൂന്ന് വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇന്നലെ രാത്രിയില്‍ തുടങ്ങിയ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്.കുഞ്ഞിന്റെ തലച്ചോറിനുള്ളിലെ രക്തസ്രാവം ഇതുവരെ നിലച്ചിട്ടില്ല. മരുന്നുകളോടും കുട്ടിയുടെ ശരീരം പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

NO COMMENTS