ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്; റെയില്‍-വ്യോമ ഗതാഗതം താറുമാറായി

248

ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. റെയില്‍-വ്യോമ ഗതാഗതത്തെ മൂടല്‍ മഞ്ഞ് ബാധിച്ചു. 14 വിമാനങ്ങള്‍ വൈകിയാണ് സര്‍വ്വീസ് നടത്തിയത്. അഞ്ച് രാജ്യാന്തര സര്‍വ്വീസുകളും ഒമ്പത് ആഭ്യന്തര സര്‍വ്വീസുകളുമാണ് വൈകിയത്. ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന ഒരു വിമാനം റദ്ദാക്കുകയും ചെയ്തു. ദില്ലിയിലേക്കുള്ള 70 ട്രെയിനുകള്‍ വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്. 13 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. ഏഴ് ഡിഗ്രി സെല്‍ഷ്യസാണ് ദില്ലിയിലെ കുറഞ്ഞ താപനില.

NO COMMENTS

LEAVE A REPLY