തിരുവനന്തപുരം: കേരള തീരത്തും കര്‍ണാടക തീരത്തും മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന്നും സാധ്യതയുണ്ടെന്നും അടുത്ത രണ്ടു ദിവസങ്ങളില്‍ ഇടിയോടു കൂടിയ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ശ്രദ്ധിക്കണം. വെള്ളിയാഴ്ച വരെ സാമാന്യം വ്യാപകമായി മഴ പെയ്യും. ചൊവ്വാഴ്ച സംസ്ഥാനത്തു വ്യാപകമായി മഴ പെയ്തു.