കുട്ടനാട്ടില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കും

220

ആലപ്പുഴ : സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം കയറുകയാണ്. കുട്ടനാട് കൈനകരി മേഖലയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിക്കും. ഇതിനായി ഇവിടേക്ക് ബോട്ടുകളും മറ്റു സൗകര്യങ്ങളും ഏര്‍പ്പാടാക്കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

NO COMMENTS