തലസ്ഥാനത്ത് കനത്ത മഴയും കാറ്റും. ബോര്‍ഡുകളും ഫ്‌ലക്‌സുകളും കാറ്റില്‍ പറന്നുപോയി ; പലയിടത്തും വലിയ വെള്ളക്കെട്ട്

53

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കനത്ത മഴയും കാറ്റും. ബോര്‍ഡുകളും ഫ്‌ലക്‌സുകളും കാറ്റില്‍ പറന്നുപോയി. പലയിടത്തും വലിയ വെള്ള ക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പാങ്ങോട് മരം ഒടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചു.

അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ടാംതീയതി വരെ സംസ്ഥാനത്തെ വിവിധിയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശത്മായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

NO COMMENTS