തിരുവനന്തപുരം: വെള്ളിയാഴ്ചവരെ കേരളത്തില്‍ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറും മധ്യപടിഞ്ഞാറും ഭാഗങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40- മുതല്‍ 50 കിലോമീറ്റര്‍വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ആ ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈത്തിരി- ഒമ്ബത്, തളിപറമ്ബ്- ഏഴ്, പാലക്കാട്- ആറ്, മാനന്തവാടി- നാല് മറ്റ് 13 കേന്ദ്രങ്ങളില്‍ ഒന്നുമുതല്‍ മൂന്നുവരെ സെന്റീമീറ്റര്‍ മഴ പെയ്തു.