ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ മഴയും കാറ്റും. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 11 വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. ഒമ്പത് വിമാനങ്ങള്‍ ജയ്പൂരിലും രണ്ടു വിമാനങ്ങള്‍ ലക്നോവിലും ഇറക്കി. കൂടുതല്‍ വിമാനങ്ങള്‍ വഴിതിരിച്ച് വിടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ഉച്ച മുതല്‍ രാജ്യതലസ്ഥാനത്തു ശക്തമായ മഴയും കാറ്റുമായിരുന്നു. കാഴ്ച മറക്കുന്ന തരത്തിലുള്ള പുകമഞ്ഞിനെ തുടര്‍ന്ന് പലയിടങ്ങളില്‍ വാഹന ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.