തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ചിലയിടങ്ങളില്‍ 7 സെന്റീമീറ്റര്‍ മുതല്‍ 10 സെന്റിമീറ്റര്‍ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കി.