മുംബൈ: മുംബൈയില്‍ കനത്ത മഴ കാരണം സ്പൈസ് ജെറ്റിന്റെ എസ്ജി 6237 മുംബൈ-ജെയ്പൂര്‍ വിമാനം റണ്‍വേയില്‍ നിന്ന് കഴിഞ്ഞ ദിവസം തെന്നിമാറി. തുടർന്ന് മുംബൈയില്‍ നിന്നുള്ള 54 വിമാനങ്ങള്‍ റദ്ദാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.മുംബൈ ഛത്രപതി ശിവജി വിമാനത്താവള അധികൃതരാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.