ക​ന​ത്ത മ​ഴ – നെ​യ്യാ​ര്‍ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു.

96

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നേ​ത്തു​ട​ര്‍​ന്ന് നെ​യ്യാ​ര്‍ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ഉ​യ​ര്‍​ത്തി ക​ന​ത്ത മ​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നേ​ത്തു​ട​ര്‍​ന്ന് ഇ​ടു​ക്കി ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് നെ​യ്യാ​ര്‍ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും ഒ​ര​ടി വീ​ത​മാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. നി​ല​വി​ല്‍ 83.58 മീ​റ്റ​ര്‍ ആ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 84. 750 മീ​റ്റ​ര്‍ ആ​ണ്.

NO COMMENTS