തിരുവനന്തപുരം: കേരളത്തിൽ കനത്തമഴ തുടരുന്നു. മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, ഇടുക്കി ജില്ലകലുൾപ്പടെ
നാല് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്കി. മലയോര മേഖലകളില്‍ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി. റെഡ് അലര്‍ട്ട് നിലവിലുള്ള ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനയെയും വിന്യസിച്ചു.അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.