പത്തനംതിട്ട: പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്നു. ജനവാസ മേഖലയായ റാന്നിയില്‍ പമ്പ കരയോടു ചേര്‍ന്നാണ് ഒഴുകുന്നത്. ടൗണില്‍ ഉപാസനക്കടവില്‍ വെള്ളം കരയിലേക്കു കയറിത്തുടങ്ങി. ഇതുവഴിയാണ് നഗരത്തിലേക്കു വെള്ളം കയറുന്നത്. അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നു, കോന്നിഭാഗത്തുനിന്ന് ഒഴുകി എത്തിയ കാട്ടാനക്കുട്ടി യുടെ ജഡം പന്തളം പാലത്തിന്റെ തണില്‍ ഇടിച്ചു നിന്നിരുന്നു.
മണിയാര്‍ ബാരേജ് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും. 10ാം തീയതി വരെ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ തുറന്നു തന്നെ വയ്ക്കും. ഇതുമൂലം പമ്ബാ നദിയില്‍ മൂന്നര മുതല്‍ 4 മീറ്റര്‍വരെ വെള്ളം ഉയരും. മണിയാര്‍, വടശേരിക്കര, റാന്നി, പെരുന്നാട്, കോഴഞ്ചേരി, ആറന്മുള നിവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ തല, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്ബര്‍: ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 0468 2322515, 9188297112. ജില്ലാ കലക്ടറേറ്റ്: 0468 2222515, താലൂക്ക് ഓഫിസുകള്‍: അടൂര്‍: 04734 224826. കോഴഞ്ചേരി: 0468 2222221, കോന്നി: 0468 2240087, റാന്നി: 04735 227442, മല്ലപ്പള്ളി: 0469 2682293, തിരുവല്ല: 0469 2601303.