തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വാഹന പരിശോധന കര്‍ശമാക്കി. പല ജില്ലാ പോലീസ് മേധാവിമാരും തിങ്കളാഴ്ച നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയെന്ന വിലയിരുത്തലിനേത്തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.
ആളുകള്‍ കൂട്ടം കൂടുന്നത് പൂര്‍ണമായും തടയുമെന്നും സത്യവാങ്മൂലമില്ലാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ട്രഷറികളിലും ബാങ്കുകളിലും സാമൂഹിക അകലം പാലിച്ചേ നില്ക്കാന് അനുവദിക്കുകയുള്ളൂവെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും ഇതിനെതിരെ പോലീസിന് നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടി