കാസറകോട് : പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ‘പഠനമുറി’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരപ്പ ബ്ലോക്കില്‍ 29 പഠനമുറി കളുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായി. 2017-18 വര്‍ഷത്തില്‍ ഒമ്പത് മുറികളും 2018-19 വര്‍ഷ ത്തില്‍ 20 മുറികളുമാണ് നിര്‍മ്മിച്ച് നല്‍കിയത്.
2019-20 വര്‍ഷത്തില്‍ അനുവദിച്ച 24 പഠന മുറികളുടെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതില്‍ നാല് പഠനമുറികള്‍ എസ് സി വിഭാഗത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ ഒന്നായ ചക്ലിയ വിഭാഗത്തിലെ കുട്ടികള്‍ക്കായാണ് ഒരുങ്ങുന്നത്. മുറികള്‍ക്കൊപ്പം ഇവര്‍ക്ക് കമ്പ്യൂട്ടര്‍ കൂടി സൗജന്യമായി ലഭിക്കും.
പനത്തടി, കോടോം -ബേളൂര്‍, കിനാനൂര്‍ -കരിന്തളം പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ പഠനമുറികള്‍ നിര്‍മ്മിച്ച് നല്‍കിയത.കുട്ടികളുടെ ക്ലാസ്, കുടുംബത്തിന്റെ സാമ്പത്തിക നിലവാരം തുടങ്ങിയവയ്ക്കു കൂടി മുന്‍ തൂക്കം നല്‍കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ഇതില്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയുണ്ട്.