ലഡാക്ക്: വ്യോമസേനയുടെ ഹെലിക്കോപ്റ്റർ ലഡാക്കിൽ തകർന്നു വീണു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക ധ്രുവ് ലൈറ്റ് ഹെലിക്കോപ്റ്ററാണ് തകർന്നുവീണത്. ഹെലിക്കോപ്റ്റർ തകർന്നുവീണങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണണത്തിനു ഉത്തരവിട്ടു.