ഹെലികോപ്റ്റര്‍ അപകടം ; മലയാളി പൈലറ്റ് ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു.

12

ന്യൂഡല്‍ഹി – ഇന്ത്യന്‍ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റര്‍ പോര്‍ബന്തര്‍ തീരത്ത് അറബിക്കടലില്‍ ഇടിച്ചിറക്കിയതിനെ തുടര്‍ന്നു ണ്ടായ അപകടത്തില്‍ മലയാളി പൈലറ്റ് ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു.

ആലപ്പുഴ മാവേലിക്കരയില്‍ പാറക്കടവ് നന്ദനം വീട്ടില്‍ വിപിന്‍ ബാബു (39), കരണ്‍സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. അറബി ക്കടലില്‍ നടത്തിയ തിരച്ചിലിലാണ് രണ്ട് പേരുടെയും ഭൗതികദേഹം കണ്ടെത്തിയത്. കാണാതായ മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുക യാണ്. നാലു കപ്പലുകളും രണ്ടു വിമാനങ്ങളുമാണ് തിരച്ചില്‍ നടത്തുന്നത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെ ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് കടലിലാണ് നിയന്ത്രണം നഷ്ടപ്പെട്ട തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. രണ്ട് പൈലറ്റുമാര്‍ അടക്കം നാലു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഒരാളെ രക്ഷപ്പെടു ത്തിയിരുന്നു. പോര്‍ബന്തര്‍ തീരത്ത് നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള എണ്ണ ടാങ്കറായ എം.ടി ഹരിലീലയിലേക്ക് രക്ഷാപ്രവര്‍ത്തന ത്തിനായി പോകുന്നതിനിടെയായിരുന്നു അപകടം. അടുത്തിടെ ഗുജറാത്തിലുണ്ടായ ചുഴലിക്കാറ്റില്‍ 67 പേരെ രക്ഷപ്പെടുത്തിയത് ഈ ഹെലികോപ്റ്ററിലാണ്.

തീരസംരക്ഷണസേനയില്‍ സീനിയര്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയിരുന്നു വിപിന്‍ ബാബു. വിപിന്‍ ബാബുവിന്റെ ഭൗതികശരീരം ഇന്ന് രാവിലെ നെടുമ്ബാശ്ശേരിയില്‍ എത്തിക്കും. ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

NO COMMENTS

LEAVE A REPLY