ഹെൽമെറ്റ് ഇല്ലെങ്കിൽ പെട്രോൾ നൽകില്ലെന്ന തീരുമാനം പിന്‍വലിച്ചു

212

തിരുവനന്തപുരം: ഹെൽമെറ്റ് ഇല്ലെങ്കിൽ പെട്രോൾ നൽകില്ലെന്ന തീരുമാനത്തിൽ നിന്ന് ഗതാഗത വകുപ്പ് പൂർണ്ണമായും പിൻവാങ്ങി. ഗതാഗത കമ്മീഷണർ നേരത്തെ ഇറക്കിയ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും ഇനി ഈ ഉത്തരവ് നടപ്പാക്കാനില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. ഹെൽമെറ്റിനായുള്ള ബോധവൽക്കരണം തുടരുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY