വയോജനങ്ങൾക്കും രോഗികൾക്കും സഹായമെത്തിക്കാൻ ഷീ ടാക്സിക്ക് പിന്തുണയുമായി ഹെൽപ്പേജ് ഇന്ത്യ

68

തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ലോക് ഡൗണിൽ ബുദ്ധിമുട്ടുന്ന വയോജനങ്ങ ൾക്കും രോഗികൾക്കും സഹായവുമായി രംഗത്തുള്ള ജെൻഡർ പാർക്കിന്റെ ഷീ ടാക്സിക്ക് പിന്തുണയുമായി രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ ഹെൽപ്പേജ് ഇന്ത്യ രംഗത്ത്.

ആശുപത്രികളിൽ പോകുന്നതിനായി ഷീ ടാക്സിയുടെ സേവനം ആവശ്യപ്പെടുന്ന രോഗികൾക്ക് ഹെൽപ്പേജ് ഇന്ത്യയുടെ പാനലിലുള്ള ഡോക്ടർമാരുമായി വീട്ടിലിരുന്നുകൊണ്ടുതന്നെ സൗജന്യമായി ഓൺലൈൻ കൺസൾട്ടേഷൻ നടത്താവുന്നതാണ്. ഇത്തരത്തിൽ ഓൺലൈൻ കൺസൽട്ടേഷൻ നടത്തുന്ന രോഗികൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ ഹെൽപ്പേജ് ഇന്ത്യയുടെ സ്റ്റോറുകളിൽ ലഭ്യമാണെങ്കിൽ അവയും സൗജന്യമായി ഷീ ടാക്സി മുഖാന്തിരം രോഗികൾക്ക് എത്തിച്ചു നൽകുമെന്ന് ഹെൽപ്പേജ് ഇന്ത്യ ഡയറക്ടർ & സ്റ്റേറ്റ് ഹെഡ് ബിജു മാത്യു അറിയിച്ചു.
നിലവിൽ ഷീ ടാക്സി നൽകി വരുന്ന സേവനങ്ങൾക്ക് ഹെൽപ്പേജ് ഇന്ത്യയുടെ പിന്തുണ കൂടുതൽ സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു.

ലോക് ഡൗണിൽ ബുദ്ധിമുട്ടുന്ന വയോജനങ്ങൾക്കും രോഗികൾക്കും സഹായവുമായി ഞായറാഴ്ച മുതലാണ് ഷീ ടാക്സി നിരത്തുകളിലിറങ്ങിയത്. ഇതുവരെ 260 ഓളം പേർക്കാണ് ഷീ ടാക്സിയിലൂടെ സഹായമെത്തിച്ചത്.

NO COMMENTS