ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു.

86

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു. ഗുണ്ടൂര്‍ നരസരോപേട്ട് മണ്ഡലില്‍ വെള്ളിയാഴ്ചയാണ് സംഭവം. വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഭാര്യയാണ് കൃത്യം ചെയ്തത്. ഭർത്താവ് ചെഞ്ചയ്യയാണ് മരിച്ചത്. വിവാഹേതര ബന്ധത്തെ ചൊല്ലി ഭാര്യ അന്നമ്മയുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്നായിരുന്നു ഭാര്യയുടെ ആക്രമണമെന്ന് പൊലീസ് പറയുന്നു.

വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം ആസൂത്രണം ചെയ്തായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. ചെഞ്ചയ്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ചെഞ്ചയ്യയുടെ മുറവിളി കേട്ട് നാട്ടുകാരാണ് തീ അണച്ചത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു.

75ശതമാനം പൊള്ളലേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചതായി പൊലീസ് പറയുന്നു.അന്നമ്മയാണ് വധിക്കാന്‍ ശ്രമിച്ചതെന്ന് ചെഞ്ചയ്യയുടെ മരണമൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തി അന്നമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

NO COMMENTS