കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ട് മൂടി കോണ്‍ക്രീറ്റ് ചെയ്തു.
പാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയും യുവതി, കാമുകന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കോണ്‍ക്രീറ്റ് ചെയ്ത് മൂടി. സംഭവത്തില്‍ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരാളെ കുടി പിടികൂടാനുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.
ജനുവരി രണ്ടിനാണ് കൊലപാതകം നടന്നത്. സതീഷ് എന്നായാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്.