മുംബൈ: മുംബൈയില്‍ 35 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി 13 പേര് പിടിയില്‍. മുംബൈയിലെ വിവിധയിടങ്ങളില്‍നിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ പിടിയിലായത്.മരിജുവാന, ഹെറോയിന്‍, മയക്കുമരുന്നു ഗുളികകള്‍ മുതലായവയാണ് അധികൃതര്‍ ഇവരില്‍നിന്നു പിടിച്ചെടുത്തത്. 35,94,500 രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇവര്‍ക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു.
നാല് പേര് മുംബൈയിലെ ഘട്കോപ്പറില്‍ നിന്നുമാണ് പിടിയിലായത്. ഇവരില്‍നിന്നു 1,90,000 രൂപയുടെ ഹെറോയിനും 135 കുപ്പി കഫ്സിറപ്പും 16,000 രൂപയുടെ കഞ്ചാവും പിടിച്ചെടുത്തു.രണ്ട് പേര് ആസാദ് മൈതാനില്നിന്നുമാണ് പിടിയിലായത്. ഇവരില്‍നിന്നു 2500 രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. ഖണ്ടിവാലിയില്നിന്നു മൂന്നു പേരും പിടിലായി. ഇവരില്‍നിന്ന് 28 ലക്ഷം രൂപയുടെ കഞ്ചാവാണ് പിടിച്ചെടുത്തത്. മറ്റുള്ളവരെ ബാന്ദ്രയില്നിന്നുമാണ് പിടികൂടിയത്.