2500 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ മയക്കുമരുന്ന് പിടിച്ചെടുത്തു

36

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2500 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ മയക്കുമരുന്ന് പിടിച്ചെടുത്തു. 354 കിലോ ഗ്രാം ഹെറോയിനാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത്. ഫരീദാബാദിലെ ഒരു വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.സംഭവത്തില്‍ നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഫ്ഗാന്‍ സ്വദേശിയായ ഹസ്‌റത്ത് അലി, കശ്മീര്‍ സ്വദേശി റിസ്വാന്‍ അഹമ്മദ്, പഞ്ചാബ് സ്വദേശികളായ ഗുര്‍ദീപ് സിങ്, ഗുര്‍ജോത് സിങ് എന്നിവരാണ് അറസ്റ്റി ലായത്. അഫ്ഗാനിസ്ഥാന്‍, യൂറോപ്, ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലിസ് പറഞ്ഞു.

NO COMMENTS