സ്തനാര്‍ബുദ നിര്‍ണ്ണയം വേഗത്തിലാക്കാൻ 22കോടി ചെലവില്‍ സജ്ജമാക്കിയ ഹൈടെക് സംവിധാന ങ്ങളായ എം.ആര്‍.ഐ യൂണിറ്റും, 3 ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റുമാണ് തിരുവനന്തപുരം ആർ സി സിക്ക് കരുത്തേകുന്നത്.
19.5 കോടി രൂപ ചെലവില്‍ സ്ഥാപിച്ചിട്ടുള്ള എം. ആര്‍. ഐ യൂണിറ്റില്‍ സ്തനാര്‍ബുദ നിര്‍ണയത്തി നുള്ള ബ്രെസ്റ്റ്‌കോയില്‍ സംവിധാനമുണ്ട്. സ്തനാര്‍ ബുദം പ്രാരംഭ ദശയില്‍ കണ്ടുപിടിക്കാനുള്ള അതിനൂതന സംവിധാനമാണ് 3ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റ്.
സാധാരണ മാമോഗ്രാഫിയില്‍ രണ്ടു പ്രതിബിംബങ്ങള്‍ ലഭിക്കുമ്ബോള്‍ ഇതില്‍ 15 പ്രതിബിംബങ്ങള്‍ ലഭിക്കും.അതിനാല്‍ കൂടുതല്‍ കൃത്യതയോടെ രോഗനിര്‍ണയം നടത്താൻ കഴിയും.ഇതോടൊപ്പം ബയോപ്‌സി എടുക്കാനുള്ള സൗകര്യവുമുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു മാമോ ഗ്രാഫി യൂണിറ്റ് സജ്ജമാക്കുന്നത്. രണ്ടരക്കോടി രൂപയാണ് ചെലവ്.
പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ വൈകിട്ട് 3ന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും