തിരുവനന്തപുരം : രാഷ്ട്രീയമായി മെനഞ്ഞെടുത്ത തിരക്കഥയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പേരില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹൈബി ഈഡന്‍ എംഎല്‍എ. തട്ടിപ്പുകാര്‍ പറയുന്നതിനെക്കാള്‍ വിശ്വാസ്യത പൊതുസമൂഹത്തില്‍ തങ്ങള്‍ക്കുണ്ടെന്നും ഹൈബി പറഞ്ഞു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും അതില്‍ കേസെടുത്ത് നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.