തിരുവനന്തപുരം: സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും മദ്യാസക്തിയുള്ളവര്‍ക്കു ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം അവതാളത്തിലായെന്നും മുന്‍പ് കൊടുത്തുകൊണ്ടിരുന്ന റേഷന്‍ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നതെന്നും പാവപെട്ടവര്‍ക്ക് സൗജന്യം ലഭിക്കുന്നില്ലെന്നും . അവര്‍ക്ക് ഒരു മാസം ലഭിച്ചിരുന്ന 30 കിലോ അരിയും ഗോതന്പും മാത്രമാണ് നല്‍കുന്നത് എന്നും പലയിടങ്ങളിലും റേഷന്‍ എത്തിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ലോകത്ത് ഒരിടത്തും ഇല്ലാത്ത നടപടിയാണ് സര്‍ക്കാരിന്റേത്. നിസാമുദിനില്നിന്ന് എത്തിയവരെ കൊറോണയുടെ പേരില്‍ ആക്രമിക്കരുത്. ഇവര്‍ നിസാമുദിനിലെ യോഗത്തില്‍ പങ്കെടുത്തത് രോഗമുണ്ടെന്ന് കരുതിയല്ലെന്നും അദ്ദേഹം പറഞ്ഞു.