ദില്ലി; ജസ്റ്റീസ് നവനീതി പ്രസാദ് സിങിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചു. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റായിരുന്നു നവനീതി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി രാധകൃഷ്ണനെ ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി നിയമിച്ചു. കൊല്ലം സ്വദേശിയായ തോട്ടത്തില്‍ രാധകൃഷ്ണന്‍ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ്. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി രാജേന്ദ്ര മേനോനെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസായി നിയമിതനായി. പട്ന ഹൈക്കോടതി ജഡ്ജി ഹേമന്ത് ഗുപ്ത മധ്യപ്രദേശ് ഹൈക്കോടതിയിലും ഝാര്‍ഖണ്ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പ്രദീപ് കുമാര്‍ മൊഹന്തി അതേ അതേ കോടതിയിലും ചീഫ് ജസ്റ്റീരായും നിയമിതരായി. 2004ല്‍ പാട്ന ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷക പദവി ലഭിച്ച നവനീതി പ്രസാദ് സിങ് 2006ലാണ് ജഡ്ജിയായി നിയമിതനായത്. കേരള ചീഫ് ജസ്റ്റീസായിരുന്ന മോഹന്‍ എം ശാന്തന ഗൗഡര്‍ സുപ്രീം കോടതിയില്‍ എത്തിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം.