കേരളത്തിൽ ആരെയും ജയിലിൽ അടക്കാവുന്ന സാഹചര്യമാണെന്ന് ഹൈക്കോടതി

200

കേരളത്തിൽ ആരെയും ജയിലിൽ അടക്കാവുന്ന സാഹചര്യമാണെന്ന് ഹൈക്കോടതി . കയ്യടിക്കല്ല, നീതിയുക്തമായ നടപടികളാണ് വേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജിഷ്ണുക്കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ജിഷ്‍ണു കേസിൽ നാലും അഞ്ചും പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു. കോളേജ് ജീവനക്കാരായ സി പി പ്രവീൺ, ദിപിൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പ്രവീണും, ദിപിനും ഒളിവിലാണ്. കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം ലഭിച്ച ശക്തിവേലിന്‍റെ ജാമ്യം സ്ഥിരപ്പെടുത്തി. ഇതോടെ ജിഷ്‍ണു കേസിൽ മുഴുവൻ പ്രതികൾക്കും ജാമ്യം കിട്ടി . എല്ലാ മാസവും 7,14 തിയതികളിൽ പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. അ‍ഞ്ച് പ്രതികളെയും ഒരു മണിക്കൂർ ചോദ്യം ചെയ്യാനാണ് അനുമതി.

NO COMMENTS

LEAVE A REPLY