കൊച്ചി : വൈദഗ്ധ്യമില്ലാത്ത പോലീസുദ്യോഗസ്ഥരെ അന്ന്വേഷണ ചുമതല ഏല്പിക്കരുത് എന്ന് ഹൈക്കോടതി. സ്വാധീനത്തിനും സമര്‍ദത്തിനും വഴങ്ങുന്ന പോലീസുദ്യോഗസ്ഥരെ കേസന്വേഷണച്ചുമതല ഏല്‍പ്പിക്കുന്നത് ശരിയല്ല.അത് ജനങ്ങളോട് കാണിക്കുന്ന അപരാധമാണ് എന്നും കോടതി വ്യക്തമാക്കി. ക്രമസമാധാനപാലനവും കുറ്റാന്വേഷണവും രണ്ടാക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. പാലക്കാട് നെല്ലിയാംപതി മന്ദംചോലയില്‍ ചന്ദ്രന്‍, തങ്കമണി കൊലക്കേസില്‍ പ്രതികളുടെ അപ്പീല്‍ തീര്‍പ്പാക്കവെയാണ് കോടതിയുടെ പരാമര്‍ശംകപ്പക്കൃഷിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് 1992 നവംബര്‍ 11ന് ചന്ദ്രനെ വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇതേസംഘംവീട്ടിലെത്തി തങ്കമണിയെയും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ ആറു പ്രതികളുടെ ശിക്ഷ കോടതി ശരിവെച്ചു. ഒരാളുടെ ശിക്ഷ ഭാഗികമായും ശരിവെച്ചു. ഒരാളെ വിട്ടയച്ചു. ആദ്യഘട്ട അന്വേഷണച്ചുമതല വഹിച്ച ഉദ്യോഗസ്ഥനെ തെളിവില്ലാതാക്കാന്‍ ശ്രമിച്ച കുറ്റത്തിന് പ്രതിസ്ഥാനത്ത് ചേര്‍ത്തിരുന്നു.അന്വേഷണോദ്യോഗസ്ഥന്‍ യഥാസമയം ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പോലീസ് സേനയ്ക്ക് കൂടുതല്‍ വിശ്വാസ്യത ലഭിക്കുമായിരുന്നു.