കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് വൈകിയതിന് സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. ചെറിയ തിരുത്തലുകള്‍ക്ക് ഏറെ കാലതാമസമെടുത്തെന്നും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ വ്യക്തമാണെന്നും ഹൈക്കോടതി പറഞ്ഞു. തീരുമാനം എടുക്കാന്‍ പന്ത്രണ്ടാം മണിക്കൂര്‍ വരെ കാത്തിരുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. കഴിഞ്ഞവര്‍ഷവും സര്‍ക്കാറിന് തെറ്റ് പറ്റി. ഇത് തിരുത്താന്‍ നിര്‍ദേശിച്ചിരുന്നു. സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വാശ്രയ മെഡിക്കല്‍ ഫീസുകള്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിരുന്നു. ഇത് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ് ഇത് വൈകിയതിലുള്ള അതൃപ്തി കോടതി അറിയിച്ചത്.