കൊച്ചി: ഐ.ജി മനോജ് ഏബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്ബാദന ആരോപണം അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ നടപടി തെറ്റാണെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നു.