പാമൊലിന്‍ കേസ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

190

കൊച്ചി• പാമൊലിന്‍ കേസ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍നിന്നു കുറ്റവിമുക്തനാക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുന്‍ചീഫ് സെക്രട്ടറി പി.ജെ.തോമസ് സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. അടുത്തമാസം ഏഴുവരെയാണ് സ്റ്റേ. പാമൊലിന്‍ ഇറക്കുമതിയില്‍ സംസ്ഥാനത്തിനു നഷ്ടമുണ്ടായിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണു തോമസിന്റെ വാദം. 1991 – 92 കാലഘട്ടത്തില്‍ മലേഷ്യന്‍ കമ്ബനിയില്‍നിന്നു കൂടിയ തുകയ്ക്കു പാമൊലിന്‍ ഇറക്കുമതി ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനു 2.32 കോടി രൂപ നഷ്ടമുണ്ടായെന്നാണു കേസ്. ഇടപാടു നടക്കുമ്ബോള്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറിയായിരുന്ന പി.ജെ.തോമസ് കേസില്‍ എട്ടാം പ്രതിയാണ്.

NO COMMENTS

LEAVE A REPLY