ഹര്‍ത്താല്‍ : രമേശ് ചെന്നിത്തല വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

171

കൊച്ചി : കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് നോട്ടിസ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്പോള്‍ ജനങ്ങള്‍ക്ക് ഭയവും ആശങ്കയും ഉണ്ടെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം വരുന്ന ഹര്‍ത്താലുകള്‍ കാരണമുണ്ടാകുന്ന ഭയാശങ്കകള്‍ അകറ്റാനുള്ള ബാദ്ധ്യത സര്‍ക്കാരിനുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ഹര്‍ത്താലുകള്‍ നടത്തുന്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി പുറത്തിറക്കിയിട്ടുണ്ട്. അവ മാദ്ധ്യമങ്ങള്‍ വഴി ജനങ്ങളില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

NO COMMENTS