കോവിഡ് മാർഗ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം .

57

കൊച്ചി : കേന്ദ്ര സർക്കാരിന് കോവിഡ് മാർഗ നിർദ്ദേശങ്ങള് കർശനമായി നടപ്പാക്കാന് സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിര്ദ്ദേശം.നിയന്ത്രണങ്ങൾ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപി യും ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു

നിയന്ത്രണങ്ങൾ ലംഘിച്ചാൽ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാർട്ടി കേൾക്കായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. കോവിഡ് മാർഗ നിർദ്ദേശങ്ങള് ലംഘിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജ്ജി യിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന് ഉത്തരവ്.

കേസിലെ എതിർകക്ഷികളായ രാഷ്ടീയ പാർട്ടികൾക്ക് കോടതി നോട്ടീസയച്ചു. ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും ഹൈക്കോടതി വിലക്കി.കേന്ദ്ര സർക്കാരിൻറെ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് കോടതി നിർദ്ദേശം .

NO COMMENTS