തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗത്തിന്റെ തീവ്രത കുറഞ്ഞുവരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. നിയമസഭാ ചോദ്യോത്തരവേളയിലാണ് ആരോഗ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കേരളത്തിന്‍റെ പ്രതിരോധ സംവിധാനം മികച്ചതാണ് എന്നാണ് രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ആശുപത്രികളിലെത്തുന്ന രോഗികളില്‍ ഐ.സി.യു ചികിത്സ വേണ്ടവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത എല്ലാ കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒാണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത് കാലതാമസം ഒഴിവാക്കാനാണ്. ഡോക്ടറോ ആശുപത്രി സൂപ്രണ്ടന്‍റോ ആണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.