കേരള പോലീസിൽ 45600 രൂപ മുതല്‍ 95600 രൂപ വരെ ശമ്പളം.

146

തിരുവനന്തപുരം: കേരള പോലീസിൽ സബ് ഇൻസ്പെക്ടർ ജോലിക്കായുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി.45600 രൂപ മുതല്‍ 95600 രൂപ വരെയാണ് ശമ്ബളം. ബിരുദമാണ് യോഗ്യത.20 വയസ് മുതല്‍ 31 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് 36 വയസുവരെ അപേക്ഷിക്കാനാകും. ശാരിരിക ക്ഷമത പരിശോധന യുടെ വിവരങ്ങളും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കി യിട്ടുണ്ട്.

167 സെന്‍റീ മീറ്റർ ഉയരവും 81 സെന്‍റീ മീറ്റർ നെഞ്ചളവും അഞ്ച് സെന്‍റീ മീറ്റർ വികാസവും വേണമെന്ന് നോട്ടിഫിക്കേഷനില്‍ പറയുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 വരെ.

NO COMMENTS

LEAVE A REPLY