എല്‍പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആകുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്.

167

പാലക്കാട്: ജൂണ്‍ ഒന്നിനകം സംസ്ഥാനത്ത് എല്‍പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആകുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ഇതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസരംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും. പാലക്കാട് മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദിയാഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മൂലധനമോ കോര്‍പറേറ്റുകളോ അല്ല ജനങ്ങളാണ് കേരളത്തില്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്നത്. കോര്‍പറേറ്റുകള്‍ അവര്‍ക്കാവശ്യമുള്ള തലമുറകളെയാണ് വളര്‍ത്തുക. ജനങ്ങളാവട്ടെ നല്ല പൗരന്മാരെയും. വിദ്യാഭ്യാസം കൂടുതല്‍ ജനകീയമാകണം.

പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതിന് സര്‍ക്കാര്‍ തുടക്കംകുറിച്ചിട്ടുണ്ട്. എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച പാഠ്യപദ്ധതി കേരളത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മോയന്‍സ് സ്‌കൂളിലെ ഷിഫ്റ്റ് നിര്‍ത്താനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

NO COMMENTS