കൊച്ചി: സംസ്ഥാനത്തു കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നു ഹൈക്കോടതി രജിസ്ട്രാര്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതികളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും രജിസ്ട്രാര്‍ ജനറല്‍ വ്യക്തമാക്കി.