ഹയർസെക്കന്ററി ബാച്ചുകൾ മാറ്റി ഉത്തരവായി.

144

തിരുവനന്തപുരം : 2019-20 അധ്യയനവർഷം ഒരു വിദ്യാർഥി പോലും പ്രവേശനം നേടാത്ത ഹയർ സെക്കന്ററി ബാച്ചുകളെ നിബന്ധനകൾക്ക് വിധേയമായി മറ്റു സ്‌കൂളുകളിലേക്ക് മാറ്റി പുന:ക്രമീകരിച്ച് സർക്കാർ ഉത്തരവായി. കൂടുതൽ കുട്ടികൾക്ക് ഏകജാലകം വഴി പ്ലസ് വൺ കോഴ്‌സിന് പ്രവേശനം ലഭിക്കുന്നതിനാണ് തീരുമാനം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ സയൻസ് ബാച്ച് മലപ്പുറം അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലേക്കും കൊമേഴ്‌സ് ബാച്ച് മലപ്പുറം കരുവാരക്കുണ്ട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലേക്കും മാറ്റി. പത്തനംതിട്ട കടപ്ര കണ്ണശസ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ സയൻസ് ബാച്ച് മലപ്പുറം, മക്കരപറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലേക്ക് മാറ്റി.

പത്തനംതിട്ട, റാന്നി ഇടമുറി ഗവൺമെന്റ് ഹയർ സെക്കന്ററി സയൻസ് ബാച്ച് മലപ്പുറം പൂക്കോട്ടുംപാടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലേക്കും, ആലപ്പുഴ, കിടങ്ങറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ സയൻസ് ബാച്ച് മലപ്പുറം മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലേക്കും മാറ്റി.
ചെങ്ങന്നൂർ, അങ്ങാടിക്കൽ സൗത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് ബാച്ച് താനൂർ, ദേവധാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്കും ഇടുക്കി വട്ടവട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് ബാച്ച് മലപ്പുറം പട്ടിക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്കും മാറ്റി.

പിറവം, നാമക്കുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് ബാച്ച് എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്കും, തൃശൂർ നാട്ടിക ഗവൺമെന്റ് ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് ബാച്ച് കുറ്റിപ്പുറം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്കും, കണ്ണൂർ ചുഴലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് ബാച്ച് കാസർഗോഡ് ചന്ദ്രഗിരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്കും മാറ്റി. കസബ, മാലോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് ബാച്ച് പെരിയ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്കും കാസർഗോഡ് പാണ്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹ്യൂമാനിറ്റീസ് ബാച്ച് വയനാട് കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്കും പുനഃക്രമീകരിച്ചിട്ടുണ്ട്.

ബാച്ചുമാറ്റം താത്കാലികമായിരിക്കും. ബാച്ചുകൾ മാറ്റപ്പെടുന്ന സ്‌കൂളുകളിൽ അടുത്ത രണ്ടുവർഷങ്ങളിൽ ഒരു ബാച്ചിൽ താഴെയുള്ള വിദ്യാർത്ഥികളാണ് പ്രവേശനം നേടുന്നതെങ്കിൽ ബാച്ചുമാറ്റം സ്ഥിരപ്പെടുത്തും.

NO COMMENTS