സർക്കാർ ഹയർസെക്കന്ററി സ്കൂൾ അദ്ധ്യാപകരുടെ 2019-20 വർഷത്തെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പരിഷ്കരിച്ച് സർക്കാർ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ ഹയർസെക്കന്ററി സ്കൂൾ അദ്ധ്യാപകരുടെ 2019-20 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുളള അവസാനതീയതി മെയ് 23 വൈകിട്ട് അഞ്ചു വരെ നീട്ടി. വിശദവിവരങ്ങൾ www.dhsetransfer.kerala.gov.in ൽ ലഭിക്കും.