കാസറകോട്: സംസ്ഥാനത്ത് ആദ്യമായി ഭാഷാന്യൂനപക്ഷത്തിനു വേണ്ടി പ്രത്യേക ഹയര്‍ സെക്കന്‍ഡറി തുല്യതാ പുസ്തകങ്ങള്‍ തയ്യാറാക്കി എന്ന നേട്ടം ഇനി കാസര്‍കോട് ജില്ലാ പഞ്ചായത്തിന് സ്വന്തം. കാസര്‍കോട് ജില്ലാ പഞ്ചാ യത്തിന്റെയും കന്നഡ മേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ 35 ലക്ഷം രൂപ ചെല വഴിച്ചാണ് രണ്ടാം വര്‍ഷ കന്നഡ ഹയര്‍ സെക്കന്‍ഡറി തുല്യതാ പുസ്തകങ്ങള്‍ തയ്യാറാക്കി സാക്ഷരതാ മിഷന് കൈമാറിയത്.
പുസ്തകങ്ങള്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാറിന്റെ അധ്യക്ഷതയില്‍ ജില്ല പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി സംസ്ഥാന സാക്ഷരതാമിഷന്‍ അസി.ഡയറ ക്ടര്‍ അയ്യപ്പന്‍ നായര്‍ക്ക് കൈമാറി. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍, അസി.കോ-ഓര്‍ഡി നേറ്റര്‍ പി.എന്‍.ബാബു, ശ്രീകൃഷ്ണഭട്ട് ,രത്‌നാകരമല്ല മൂലെ, കെ.വി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.