ഹയർസെക്കന്ററി തുല്യതാ പരീക്ഷ-ഗാന്ധിയൻ സ്റ്റഡീസ് പ്രാക്ടിക്കൽ പരീക്ഷ: കേന്ദ്രങ്ങളിൽ മാറ്റം

110

തിരുവനന്തപുരം : നവംബർ 28നും 29നും നടത്താൻ നിശ്ചയിച്ചിട്ടുള്ള രണ്ടാം വർഷ തുല്യതാപഠിതാക്കളുടെ ഗാന്ധി യൻ സ്റ്റഡീസ് പ്രാക്ടിക്കൽ പരീക്ഷയ്ക്ക് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഗാന്ധിയൻ സ്റ്റഡീസ് പരീക്ഷാർഥികൾ ഇല്ലാത്തതിനാൽ ഈ ജില്ലകളിലെ കേന്ദ്രങ്ങൾ റദ്ദാക്കി. ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം, ഇടുക്കി ജില്ലകളിൽ പരീക്ഷാർഥികളുടെ എണ്ണം കുറവായതിനാൽ ഈ ജില്ലകളിലെ പ്രാക്ടിക്കൽ പരീക്ഷാകേന്ദ്രങ്ങളും റദ്ദാക്കി.

ആലപ്പുഴ ജില്ലയിലെ പ്രാക്ടിക്കൽ പരീക്ഷാർഥികൾ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിലും തൃശ്ശൂർ, മലപ്പുറം, ഇടുക്കി ജില്ലകളിലെ പ്രാക്ടിക്കൽ പരീക്ഷാർഥികൾ എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കന്ററി സ്‌കൂളിലും പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഹാജരാകണം.

28നും 29നും പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ പരീക്ഷാർഥികൾ കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിലും കോട്ടയം ജില്ലയിലെ പരീക്ഷാർഥികൾ രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്‌കൂളിലും എറണാകുളം, തൃശ്ശൂർ, മലപ്പുറം, ഇടുക്കി ജില്ലയിലുള്ളവർ എറണാകുളം, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കന്ററി സ്‌കൂളിലും കാസർകോട് ജില്ലയിലുള്ളവർ കുട്ടമത്ത് ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലും ഹാജരാകണം.

പ്രാക്ടിക്കൽ പരീക്ഷാർഥികൾ പരീക്ഷാകേന്ദ്രങ്ങളിൽ അനുവദിക്കപ്പെട്ട സമയത്ത് എത്തണം. സാങ്കതിക കാരണ ങ്ങളാൽ ഹാൾടിക്കറ്റ് ലഭിച്ചിട്ടില്ലായെങ്കിൽ ഒന്നാം വർഷ തുല്യതാ പരീക്ഷ എഴുതിയ ഹാൾ ടിക്കറ്റും സാക്ഷരതാ മിഷൻ നൽകുന്ന ഐഡികാർഡും ഹാജരാക്കി പരീക്ഷാഹാളിൽ പ്രവേശിക്കാം. ഒന്നാംവർഷ പരീക്ഷയുടെ ഹാൾ ടിക്കറ്റ് കൈവശം ഇല്ലാത്ത പരീക്ഷാർഥികൾ സാക്ഷരതാമിഷൻ നൽകുന്ന ഐഡി കാർഡ് അതോടൊപ്പം ആധാർ കാർഡ്/ ഡ്രൈവിംഗ് ലൈസൻസ്/ പാസ്‌പോർട്ട്/ വോട്ടേഴ്‌സ് ഐഡി ഇവയിലേതെങ്കിലും കൈവശം കരുതണം. പരീക്ഷാർഥികൾ സർട്ടിഫൈഡ് റിക്കോർഡ് ബുക്കും പ്രായോഗിക പരീക്ഷയ്ക്കാവശ്യമായ എല്ലാവിധ സാമഗ്രികളും കൊണ്ടുവരണം.

NO COMMENTS