ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിച്ചു. വിജയം 83.87 ശതമാനം

24

തിരുവന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിച്ചു. 83.87 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.

4,32,436 കുട്ടികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871 പേര്‍ റെഗുലര്‍ ആയും 20,768 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി. 45,795 പേര്‍ ഓപ്പണ്‍ സ്‌കൂളിന് കീഴില്‍ പരീക്ഷ എഴുതിയിട്ടുണ്ട്.

ഉച്ചയ്ക്ക് 12 മുതല്‍ മൊബൈല്‍ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്സൈറ്റുകളായ www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയില്‍ ഫലം ലഭിക്കും.

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 31,332 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. (എന്‍എസ്‌ക്യുഎഫ്) 30,158 പേര്‍ റഗുലറായും 198 പേര്‍ ്രൈപവറ്റായും പരീക്ഷ എഴുതി.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ട്. ഇത്തവണയും ഗ്രേസ് മാര്‍ക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ജൂലൈ 25 മുതല്‍ സേ പരീക്ഷകള്‍ നടക്കും.

NO COMMENTS