ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം രണ്ടാം അലോട്ട്മെന്റ് പ്രവേശനം ജൂൺ 12, 13 തിയതികളിൽ

24

ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്‌മെന്റ് www.vhseportal.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

vhseportal ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് Allotment Result എന്ന ലിങ്കിലൂടെ അപേക്ഷ കർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസിലാക്കുകയും അലോട്ട്മെന്റ സ്ലിപ് ഡൗൺലോഡ് ചെയ്യുകയും ചെയ്യാം.

രണ്ടാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 13നു വൈകിട്ട് നാലുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഇവർക്ക് താത്കാ ലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർഥിക്ക് താത്കാലിക പ്രവേശനം നേടാം.

ഒന്നാം അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് രണ്ടാം അലോട്ട്മെന്റിൽ മറ്റൊരു സ്‌കൂളിലോ, അതേ സ്‌കൂളിലെ മറ്റൊരു കോഴ്സിലോ ആണ് അലോട്ട്മെന്റ് ലഭിക്കുന്നതെങ്കിൽ സ്‌കൂളിലെത്തി സ്ഥിര/താത്കാലിക പ്രവേശനത്തിനുള്ള മുഴുവൻ നടപടികളും പുർത്തീകരിക്കണം.

അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി ജൂൺ 13നു വൈകിട്ട് നാലിനു മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാൽ, പ്രവേശന പ്രക്രിയയിൽ നിന്നും പുറത്താകും.

NO COMMENTS

LEAVE A REPLY