ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി ഫലം ജൂലൈ 28 ന്

19

2021 മാർച്ചിലെ ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ജൂലൈ 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് നാല് മണിമുതൽ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

PRD Live, സഫലം 2021, ഐഎക്‌സാംസ്-കേരള എന്നീ മൊബൈൽ ആപ്പുകളിലും www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in, https://result.kerala.gov.in, https://examresults.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും.

NO COMMENTS