തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ഓണാഘോഷണത്തിനു നിയന്ത്രണം. സ്കൂള്‍സമയത്ത് ഓണാഘോഷം പാടില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഉത്തരവിട്ടു. അധികം പണം ചെലവഴിച്ചുള്ള ആഘോഷങ്ങളും പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. നേരത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി സമയത്തു പൂക്കളമിടരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു.